മുംബൈ: തുടർച്ചയായി രണ്ടാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളിൽ നേട്ടം. നിഫ്റ്റി 11,500 നിലവാരം തിരിച്ചുപിടിച്ചു. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 38,955ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 11515ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1297 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 448 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, നെസ് ലെ, അദാനി പോർട്സ്, യുപിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടൈറ്റൻ കമ്പനി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കാൻ ഫിൻ ഹോംസ്, അതുൽ ഓട്ടോ ഉൾപ്പടെ 76 കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.
from money rss https://bit.ly/34vYi28
via
IFTTT