'ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം ജി.കെ.എസ്.എഫ് ആഘോഷിക്കുന്നു'
തിരുവനന്തപുരം: ഇന്ദുലേഖ നോവലിന്റെ 125-ാം വാര്‍ഷികം ജി.കെ.എസ്.എഫില്‍ ഉള്‍പ്പെടുത്തി ആഘോഷിക്കും.
'കാലത്തിനുമുന്‍പേ നടന്നവള്‍ ഇന്ദുലേഖ കാലത്തിനൊപ്പം നടക്കുവാന്‍ ജി.കെ.എസ്.എഫും' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് രണ്ടാഴ്ചത്തെ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതെന്ന് ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് അറിയിച്ചു.
ഈ പ്രമേയത്തെ ആസ്പദമാക്കി നാടകമത്സരങ്ങള്‍, എഴുത്തുകൂട്ടം, കഥാസായാഹ്നങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രബന്ധമത്സരവും നടത്തും. 18 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

അരലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ്പ് ഒന്നാം സമ്മാനമായും ഐ-പാഡ്, ആന്‍ഡ്രോയിഡ് ഫോണ്‍ എന്നിവ രണ്ടും മൂന്നും സമ്മാനങ്ങളായും അഞ്ച് പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. പ്രബന്ധങ്ങള്‍ 10 നു മുമ്പ് ജി.കെ.എസ്.എഫിന്റെ Grand Kerala shopping Festival, JNWA, g-2, Near L.P. School, Jawahar nagar, kowdiar p.o., Thiruvananthapuram-3 മേല്‍വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ http://bit.ly/1GrJWeI എന്ന വെബ്‌സൈറ്റിലും ജി.കെ.എസ്.എഫില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പ്രീമിയം ഷോ
പ്പുകളില്‍ നിന്നും ലഭിക്കും. പ്രീമിയം ഷോപ്പുകളുടെ മേല്‍വിലാസത്തിന് വെബ്‌സൈറ്റിലോ ജി.കെ.എസ്.എഫിന്റെ ടോള്‍ഫ്രീ നമ്പറിലോ 7034377000 ലോ ബന്ധപ്പെടണം.
from kerala news edited
via IFTTT