മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം
Posted on: 30 Dec 2014
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനവരി 3 ന് നടക്കും. റ്റിംബെര്‍ലി മേതോടിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകീട്ട് 4 മണി മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാര്‍ലമെന്റംഗമായ കെയ്ന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ആശംസിക്കും. ഫാ.സജി മലയില്‍ പുത്തന്‍പുര, ഫാ.റോബിന്‍സണ്‍ മേല്‍ക്കിസ്, ഫാ.തോമസ് മടുക്കമൂട്ടില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കും.
തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സാന്താക്ലോസിന് സ്വീകരണം നല്‍കുന്നതോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. കുട്ടികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരും. അസോസിയേഷന്റെ വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് തദവസരത്തില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ക്രിസ്മസ് പുതുവര്‍ഷ ആഘോഷ പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും എക്‌സികുട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ സ്വാഗതം ചെയ്യുന്നു.
from kerala news edited
via IFTTT