മുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് സൂചിക 99 പോയന്റ് ഉയര്‍ന്ന് 27471ലും നിഫ്റ്റി സൂചിക 29 പോയന്റ് ഉയര്‍ന്ന് 8225ലുമെത്തി. 437 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 166 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
സെസ സ്റ്റെര്‍ലൈറ്റ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ പവര്‍, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, ഐടിസി, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.