മഹിളാവേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ്
Posted on: 01 Dec 2014
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്റെയും കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍, അബ്ബാസിയയില്‍ ഡിസംബര്‍ 12 ന് കാലത്ത് 8 മണി മുതല്‍ 12 മണി വരെ നടത്തുന്ന ക്യാമ്പ് എല്ലാ അംഗങ്ങള്‍ക്കും പരമാവതി ഉപയോഗപ്പെടുത്താവുന്നതാണ്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അതാത് ഏരിയ പ്രസിഡന്റുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും അന്നേ ദിവസം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.
ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്റെ മുപ്പതോളം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനത്തിനു പുറമെ കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സൗജന്യ രക്ത പരിശോധന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആതുര സേവന രംഗത്ത് കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ മഹനീയ സേവനം എല്ലാ അംഗങ്ങളും പരമാവതി ഉപയോഗപ്പെടുത്താന്‍ താല്പര്യപ്പെടുന്നു.
പി.സി.ഹരീഷ്
from kerala news edited
via IFTTT