എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബി - മംഗലാപുരം സര്‍വീസ് മാര്‍ച്ച് 29 മുതല്‍
Posted on: 07 Jan 2015
ദുബായ്: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബിയില്‍നിന്ന് നേരിട്ട് മംഗലാപുരത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ നാല് ദിവസമുള്ള ഈ സര്‍വീസിന് മാര്‍ച്ച് 29-ന് തുടക്കമാകും.
ഇപ്പോള്‍ അബുദാബിയില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസ് നടത്തുന്നത്. നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ അബുദാബിയില്‍ നിന്ന് മംഗലാപുരത്തേക്ക് കൂടുതല്‍ പേര്‍ക്ക് കുറഞ്ഞസമയം കൊണ്ട് യാത്ര ചെയ്യാനാവും.
ഞായര്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 2.20-ന് പുറപ്പെടുന്ന വിമാനം മംഗലാപുരത്ത് രാവിലെ 7.35-ന് എത്തും. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മംഗലാപുരത്ത് നിന്ന് രാത്രി 10 മണിക്ക് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയിലെത്തും. 850 ദിര്‍ഹം മുതലാണ് യാത്രാ നിരക്കുകള്‍ ആരംഭിക്കുന്നത്.
from kerala news edited
via IFTTT