സമസ്ത മീലാദ്് ക്യാമ്പയിന്‍ വെള്ളിയാഴ്ച
Posted on: 09 Jan 2015
മനാമ: വാഗ്മിയും യുവപണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ ജനവരി 9 ന് മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ പ്രഭാഷണം നടത്തും.
'അന്ത്യ പ്രവാചകനിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റിന്‍ ഘടകം നടത്തി വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഹൂറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് മീറ്റില്‍ മുഖ്യപ്രഭാഷണം നടത്താനാണ് ഹുദവി ബഹ്‌റിനിലെത്തുന്നത്.

വൈകീട്ട് 5.30 മുതല്‍ ആരംഭിക്കുന്ന മീലാദ് മീറ്റിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ദഫ്, മൗലിദ് പാരായണം, പൊതുസമ്മേളനം എന്നിവയും ഇന്ന് നടക്കും. ചടങ്ങ് സമസ്ത ബഹ്‌റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് രാത്രി 8 മണിയോടെ മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന സംഗമങ്ങളിലും ഞായറാഴ്ച രാത്രി 8 മണിക്ക് മനാമയില്‍ നടക്കുന്ന കുടുംബ സംഗമത്തിലും അദ്ദേഹം സംബന്ധിക്കും. എല്ലാ പരിപാടികളിലും പ്രഭാഷണം കേള്‍ക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 39828718
from kerala news edited
via IFTTT