Pages

Tuesday, 20 January 2015

ബൈക്ക്‌ മോഷണം: ഒരാള്‍ അറസ്‌റ്റില്‍











Story Dated: Tuesday, January 20, 2015 04:15


പയേ്ാേളി: ബൈക്ക്‌ മോഷണക്കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. അയനിക്കാട്‌ കമ്പിവളപ്പില്‍ മുഹമ്മദ്‌സലീ(19)മാണ്‌ പോലീസ്‌ പിടിയിലായത്‌. സുഭാഷ്‌ കോമത്ത്‌ എന്നയാളുടെ ബൈക്കാണ്‌ മോഷ്‌ടിച്ചത്‌. കഴിഞ്ഞ മാസം പതിനാറിന്‌ പയേ്ോളി ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപത്ത്‌ നിര്‍ത്തിയിട്ട ബൈക്ക്‌ വൈകുന്നേരം അഞ്ചിനും ഏഴിനും ഇടയിലാണ്‌ മോഷണം പോയത്‌. ബൈക്ക്‌ പോലീസ്‌ കണ്ടെടുത്തു. നീല നിറത്തിലുള്ള ബൈക്ക്‌പെയിന്റ്‌ മാറ്റി കറുപ്പുനിറമാക്കിയിട്ടുണ്ട്‌. വ്യാജനമ്പര്‍ പ്ലേറ്റ്‌ ഘടിപ്പിച്ച നിലയിലാണ്‌ കണ്ടെടുത്തത്‌. പയേ്ോളിയില്‍ നിന്ന്‌ മോഷണം പോയ തുറയൂര്‍ സ്വദേശിയുടെ ബൈക്ക്‌ കഴിഞ്ഞ മാസം നന്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT