നിയമ പോരാട്ടത്തിനൊടുവില്‍ ദിനേശന്‍ റാന്നി നാട്ടിലേക്ക്
Posted on: 01 Jan 2015
ജിദ്ദ: ജിദ്ദയില്‍ സ്‌പോണ്‍സറുടെയും വീട്ടുകാരുടെയും വീട്ടില്‍ പീഡനം അനുഭവിച്ചു കഴിഞ്ഞ പത്തനംതിട്ട റാന്നി സ്വദേശി ദിനേശന്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ആറു മാസമായി നിയമപോരാട്ടം നടത്തിവരുന്ന ദിനേശന് ആന്റോ ആന്റണി എം.പി യുടെ ഇടപെടലും ഇന്ത്യന്‍ കൗണ്‍സിലിന്റെ സഹായവും കൊണ്ടാണ് നാട്ടിലേയ്ക്ക് മടങ്ങാനായത്.
ലേബര്‍ കോര്‍ട്ടില്‍ ഫയല്‍ ചെയ്ത കേസില്‍ നേടിയ അനുകൂല വിധിയാണ് ദിനേശന് ഗുണം ചെയ്തത്. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സംഗമം പ്രവര്‍ത്തകരായ വര്‍ഗീസ് ഡാനിയല്‍, അലി തെക്കുതോട്, ഷുഹൈബ് പന്തളം, അനില്‍കുമാര്‍ പത്തനംതിട്ട മുതലായവരുടെ ഇടപെടല്‍ മൂലം കൗണ്‍സിലേറ്റു ജനറല്‍ ബി.എസ്. മുബാറക്കിനെ സന്ദര്‍ശിച്ച് വിഷയം അവതരിപ്പിക്കുകയും യാത്രക്കുവേണ്ടിയുള്ള എമര്‍ജന്‍സി പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും വിതരണം ചെയ്യാനുള്ള ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. പി.ജെ.എസ് പ്രസിഡന്റ് വര്‍ഗീസ് ഡാനിയല്‍, അലി തെക്കുതോട്, നൗഷാദ് അടൂര്‍, തക്ബീര്‍ പന്തളം, അനില്‍കുമാര്‍ പത്തനംതിട്ട, പ്രണവം ഉണ്ണികൃഷ്ണന്‍ മുതലായവര്‍ ചേര്‍ന്ന് സാമ്പത്തിക സഹായം നല്‍കി നാട്ടിലേക്കയച്ചു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT