ഫൊക്കാന കേരള കണ്‍വെന്‍ഷന്‍
Posted on: 14 Jan 2015
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാന ജനവരി 24 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷനെ നയിക്കുന്ന ജോണ്‍ പി ജോണ്‍, വിനോദ് കെയാര്‍കെ, ജോയി ഇട്ടന്‍ ടീമിന് 'പമ്പ' ആശംസകള്‍ നേര്‍ന്നു.
2016 ല്‍ ടൊറാന്റോയില്‍ സംഘടിപ്പിക്കുന്ന വിപുലമായ കണ്‍വെന്‍ഷന് മുന്നോടിയായി കോട്ടയത്ത് നടക്കുന്ന ഏകദിന കണ്‍വെന്‍ഷനില്‍ കലാസാംസ്‌കാരിക പരിപാടികളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും പ്രാധാന്യം കൊടുക്കുക എന്ന് പ്രസിഡന്റ് ജോണ്‍ പി ജോണ്‍ പറഞ്ഞു.
പമ്പ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അലക്‌സ് തോമസ്, ജോര്‍ജ് നടവയല്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് പ്രസി.ജോര്‍ജ് ഓലിക്കല്‍ അറിയിച്ചു. തമ്പി ചാക്കോ ബോബി ജേക്കബ്, സുധകര്‍ത്ത എന്നിവരോടൊപ്പം പമ്പയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷന് ആശംസകള്‍ നേര്‍ന്നു.
വാര്‍ത്ത അയച്ചത് : ജോര്‍ജ് ഓലിക്കല്‍
from kerala news edited
via IFTTT