റിപ്പപ്ലിക്ക്ദിനാഘോഷവും പ്രച്ഛന്നവേഷ മത്സരവും സംഘടിപ്പിക്കുന്നു
Posted on: 21 Jan 2015
കുവൈത്തറ്റ് സിറ്റി: കുവൈത്തിലെ മലയാളിക്കുട്ടികളുടെ സര്‍ഗ്ഗവേദിയായ 'ബാലവേദി കുവൈത്ത് റിപ്പപ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി കുട്ടികള്‍ക്ക് വേണ്ടി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിക്കുന്നു. ജനവരി 30 നാണ് ആഘോഷപരിപാടികള്‍ നടക്കുക.
അബ്ബാസിയ ഫഹഹീല്‍, സാല്‍മിയ എന്നീ മൂന്ന് മേഖലകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പപ്ലിക്ക് ദിന സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും. അബ്ബാസിയയില്‍ അല്‍ഫോണ്‍സ ഓഡിറ്റോറിയത്തിലും ഫഹഹീല്‍ മേഖലയില്‍ മംഗഫിലുളള കലാ സെന്ററിലും സാല്‍മിയയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലും (ജൂനിയര്‍) വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. പ്രച്ഛന്നവേഷ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അബ്ബാസിയ (99456731) ഫഹഹീല്‍ (66117670), സാല്‍മിയ (97496171) എന്നീ നമ്പറുകളില്‍ ബന്ധപ്പെടെണ്ടതാണ്.
പി.സി.ഹരീഷ്
from kerala news edited
via IFTTT