Pages

Monday, 2 February 2015

റേഷന്‍കട വ്യാപാരിക്ക്‌ സ്വകാര്യ ബസ്‌ ജീവനക്കാരുടെ മര്‍ദ്ദനം











Story Dated: Tuesday, February 3, 2015 06:59


വര്‍ക്കല: റേഷന്‍ കട വ്യാപാരിയെ സ്വകാര്യ ബസ്‌ ജീവനക്കാര്‍ ചേര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ മുനിസിപ്പല്‍ പരിധിയില്‍ ചൊവ്വാഴ്‌ റേഷന്‍ കടകള്‍ അടച്ചിട്ട്‌ പ്രതിഷേധിക്കു. താലൂക്ക്‌ ആശുപത്രി ജംഗ്‌ഷനിലെ റേഷന്‍ വ്യാപാരിയായ മുണ്ടയില്‍ ആനന്ദഭവനില്‍ അജിത്തി (45) നാണ്‌ മര്‍ദ്ദനമേറ്റത്‌. തിങ്കളാഴ്‌ച രാവിലെ ഒന്‍പതോടെയാണ്‌ സംഭവം. താലൂക്ക്‌ സപ്ലൈ ഓഫീസില്‍ വാരാന്ത്യക്കണക്കുകള്‍ നല്‍കാന്‍ പോകുന്നതിനായി ബസ്‌ സ്‌റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു അജിത്ത്‌.


മണിമംഗലം എന്ന സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡില്‍ വച്ച്‌ പിറകോട്ട്‌ എടുക്കുമ്പോള്‍ അജിത്തിന്റെ ദേഹത്ത്‌ തട്ടി. ഇതിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഡ്രൈവറും കണ്ടക്‌ടറും ചേര്‍ന്ന്‌ അജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്‌. ഇയാള്‍ വര്‍ക്കല താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പരാതിയെ തുടര്‍ന്ന്‌ വര്‍ക്കല പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.










from kerala news edited

via IFTTT