കെയ്‌റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാലധ്യാനം
Posted on: 12 Mar 2015
ഫിലാഡല്‍ഫിയ: വലിയനോമ്പുകാലത്തിനൊരുക്കമായി നടത്തുന്ന മൂന്നുദിവസത്തെ പെസഹാ കുടുംബനവീകരണ ധ്യാനം മാര്‍ച്ച് 13, 14, 15 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ സെന്റ് ആല്‍ബര്‍ട്ട് പള്ളിയില്‍ (212 Welsh Road, Huntingdon Valley, PA 19006) നടക്കും.
പ്രശസ്ത വചനപ്രഘോഷകരായ ഫാ.കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, റെജി കൊട്ടാരം, പീറ്റര്‍ ചേരാനല്ലൂര്‍, വി.ഡി. രാജു എന്നിവര്‍ ഉള്‍പ്പെടുന്ന കെയ്‌റോസ് ധ്യാന ടീം ആണ് ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത്.
സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്റെയും സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ ഇടവകയും സംയുക്ത ആഭിമുഖ്യത്തിലാണ് പെസഹാ ധ്യാനം.
വചനപ്രഘോഷണത്തില്‍ ലോകമെമ്പാടും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാ. കുര്യന്‍ കാരിക്കല്‍ (കാരിച്ചന്‍) ഏറ്റുമാനൂര്‍ കാരീസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടറാണ്.
വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
from kerala news edited
via IFTTT