Pages

Tuesday, 10 March 2015

ബ്രദേഴ്‌സ്: ഹോളിവുഡില്‍ നിന്ന് 'വാരിയര്‍' ബോളിവുഡിലേക്ക്‌











ബേബിക്ക് ശേഷം ആരാധകര്‍ക്കായി അക്ഷയ്കുമാറിന്റെ പുതിയ ലുക്ക്. കരണ്‍ മല്‍ഹോത്രയുടെ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിലെ താരത്തിന്റെ ഗെറ്റപ്പാണ് എങ്ങും ചര്‍ച്ച. ഹോളിവുഡ് ചിത്രമായ വാരിയറിന്റെ റീമേക്കാണ് ബ്രദേഴ്‌സ്. പരസ്പരം പോരടിക്കുന്ന രണ്ട് സഹോദരന്മാരുടെ കഥയാണ് ബ്രദേഴ്‌സ്.

അക്ഷയ്കുമാറും സിദ്ദാര്‍ഥ് മല്‍ഹോത്രയുമാണ് ഈ വേഷങ്ങളില്‍. ഇവരുടെ പിതാവായി ജാക്കി ഷറോഫും അഭിനയിക്കുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് നായിക.


കരണ്‍ ജോഹറും, ഹീരു യാഷ് ജോഹറും എന്‍ഡുമോള്‍ ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആഗസ്ത് 14 നാണ് റിലീസ്.











from kerala news edited

via IFTTT