മാര്‍ ബസ്സേലിയോസ് മൂവ്‌മെന്റ് കണ്‍വെന്‍ഷന്‍
Posted on: 16 Mar 2015
കുവൈത്ത്: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസ്സേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷനും ധ്യാനയോഗവും നടത്തപ്പെടുന്നു.
പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് 22, 23, 25 തീയതികളില്‍ വൈകീട്ട് 7 മുതല്‍ അബ്ബാസിയ അല്‍ഫോണ്‍സാ ഹാളില്‍ വെച്ച് കണ്‍വെന്‍ഷനും, 26 ന് വൈകീട്ട് 7 മണി മുതല്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് ധ്യാനയോഗവും നടക്കും.
കണ്‍വെന്‍ഷനും ധ്യാനയോഗത്തിനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന സെക്രട്ടറി, തൃക്കുന്നത്ത് സെമിനാരി മാനേജര്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങി നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക ഇടവക വികാരിയും ധ്യാനഗുരുവുമായ ഫാ.മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 99251751 / 99629915 / 96636234
വാര്‍ത്ത അയച്ചത് : ജെറി ജോണ്‍ കോശി
from kerala news edited
via IFTTT