Pages

Friday, 6 March 2015

ലഘുഭക്ഷണം: അന്താരാഷ്ട്ര ബാന്‍ഡുകള്‍ തമ്മില്‍ മത്സരം മുറുകന്നു







ലഘുഭക്ഷണം: അന്താരാഷ്ട്ര ബാന്‍ഡുകള്‍ തമ്മില്‍ മത്സരം മുറുകന്നു


കൊല്‍ക്കത്ത: ഗുണനിലവാരുമുള്ള പ്രാദേശിക ബ്രാന്‍ഡുകള്‍ കയ്യടക്കിയ പൊട്ടറ്റോ ചിപ്‌സ് ഉള്‍പ്പടെയുള്ള സ്‌നാക്‌സ് വിപണിയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. യുഎസ് കമ്പനിയായ പെപ്‌സികോയും കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസിയുമാണ് പുതിയ രൂപത്തിലും ഭാവത്തിലും ആരോഗ്യദായകരമായ സ്‌നാക്‌സുകള്‍ പുറത്തിറക്കാനൊരുങ്ങുന്നത്.

കുര്‍ക്കുറേ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയാണ് പെപ്‌സികോ പുതിയ സ്‌നാക്‌സ് തയ്യാറാക്കുന്നത്. ബിങ്‌ഗോ ബ്രാന്‍ഡ് വിപുലീകരിക്കാനാണ് ഐടിസിയുടെ പദ്ധതി.


2014ല്‍ ഐടിസി 8 രുചികളില്‍ പുറത്തിറക്കിയ ഫിംഗര്‍ സ്‌നാക്‌സിന് ഇതിനകം ഏഴ് ശതമാനം വിപണി വിഹിതം നേടാന്‍ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരീക്ഷണത്തിന് ഇരുബ്രാന്‍ഡുകളും ശ്രമിക്കുന്നത്.











from kerala news edited

via IFTTT