മുംബൈ: കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ നേട്ടം രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ ആഘോഷിച്ചു. സെൻസെക്സ് 1075.41പോയന്റ് ഉയർന്ന് 39090.03ലും നിഫ്റ്റി 329.20 പോയന്റ് നേട്ടത്തിൽ 11,603.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 951 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടി, ഫാർമ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 2020ഓടെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നേട്ടം എത്തിപ്പിടിക്കുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തൽ. ബിപിസിഎൽ, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഐഒസി, എൽആന്റ്ടി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ കമ്പനികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex up 1,075 pts
from money rss http://bit.ly/2LHqF3A
via
IFTTT