മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 70 പോയന്റ് ഉയർന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,913ലും. ഭാരതി എയർടെൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 3.5 ശതമാനം ഉയർന്നു. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ 1.5ശതമാനംവരെയ ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഇൻഫോസിസ് എന്നീ ഓഹരികളും നേട്ടത്തിലാണ്. വേദാന്ത, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ വില്പന സമ്മർദത്തിലാണ്. ഹീറോ മോട്ടോർകോർപ്, ടിസിഎസ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, എസ്ബിഐ, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
from money rss http://bit.ly/35e78yL
via
IFTTT