മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 349.76 പോയന്റ് ഉയർന്ന് 41,565.90ലും നിഫ്റ്റി 93.30 പോയന്റ് നേട്ടത്തിൽ 12,201.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആഗോള വ്യാപകമായി ഓഹരി വിപണികൾക്ക് ഉണർവേകിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമായാണ് രാജ്യത്തെ സൂചികകളും നേട്ടത്തിലായത്. ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1490 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Market rallies for 2nd day
from money rss http://bit.ly/2OQxrWa
via
IFTTT