കൊച്ചി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്.) ഉൾപ്പെടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.70 മുതൽ 1.40 ശതമാനം വരെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സ്മോൾ സേവിങ്സ് സ്കീമുകളുടെ പലിശനിരക്ക് ഏപ്രിൽ ഒന്നിന് കുറയ്ക്കുമെന്ന് മാതൃഭൂമഡോട്ട്കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പി.പി.എഫ്., സുകന്യ സമൃദ്ധി യോജന എന്നിവയുടെ നിരക്ക് 0.80 ശതമാനം കുറയും. ഇതോടെ ഇവയുടെ പലിശ യഥാക്രമം 7.1 ശതമാനവും 7.6 ശതമാനവുമായി കുറയും. ദേശീയ സമ്പാദ്യ പദ്ധതിയുടെ പലിശ 1.10 ശതമാനം കുറഞ്ഞ് 6.8 ശതമാനവും കിസാൻ വികാസ് പത്രയുടേത് 0.70 ശതമാനം കുറഞ്ഞ് 6.9 ശതമാനവുമാകും. അഞ്ചു വർഷക്കാലാവധിയുള്ള സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 1.20 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഇതിന് 7.4 ശതമാനം മാത്രമാകും നേട്ടം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് എന്നിവയുടെ നിരക്ക് ഒരു ശതമാനം മുതൽ 1.4 ശതമാനം വരെയാണ് കുറയുക. പുതിയ നിരക്കുകൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെയാണ് ബാധകം. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ സർക്കാർ പരിഷ്കരിക്കുന്നത്.
from money rss https://bit.ly/2X0RJkn
via
IFTTT