മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ട്രേഡർമാർ വിറ്റ് ലാഭമെടുക്കുന്നതാണ് വിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 490 പോയന്റ് നഷ്ടത്തിൽ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ രണ്ടുശതമാനവും വാഹന സൂചിക 1.50ശതമാനവും ലോഹം 1.38 ശതമാനവും ഓയിൽ ആന്റ് ഗ്യാസ് 1.55 ശതമാനവും നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്കി 1.58 ശതമാനവും ഹാങ്സെങ് ഒരുശതമാനവും തയ് വാൻ സൂചിക എട്ടുശതമാനവും കോസ്പി അഞ്ചുശതമാനവും നഷ്ടത്തിലാണ്. ഇന്റസിൻഡ് ബാങ്ക്, ബ്രിട്ടാനിയ, സീ എന്റർടെയൻമെന്റ്, സിപ്ല, ഗെയിൽ, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, അദാനി പോർട്സ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.
from money rss https://bit.ly/3dM5JEQ
via
IFTTT