മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 253 പോയന്റ് നേട്ടത്തിൽ 31854ലിലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 9319ലുമെത്തി. ബിഎസ്ഇയിലെ 1047 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 431 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, വേദാന്ത, എച്ച്സിഎൽ ടെക്, ശ്രീ സിമെന്റ്, ബ്രിട്ടാനിയ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഹിൻഡാൽകോ, പവർഗ്രിഡ്, ഗെയിൽ, സിപ്ല്, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് 0.73ശതമാനവും സ്മോൾ ക്യാപ് 1.15ശതമാനവും ഉയർന്നു.
from money rss https://bit.ly/3aqqmU2
via
IFTTT