മുംബൈ: മ്യൂച്വൽ ഫണ്ട് വിപണിയിലെ പണലഭ്യത പ്രശ്നം പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് ഉണർവേകി. സെൻസെക്സ് 415.86 പോയന്റ് നേട്ടത്തിൽ 31,743.08ലും നിഫ്റ്റി 127.90 പോയന്റ് നഷ്ടത്തിൽ 9282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1076 ഓഹരികൾ നഷ്ടത്തിലുമാണ്. 180 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എംആൻഡ്എം, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്ക്, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു.
from money rss https://bit.ly/2KBQBwj
via
IFTTT