മുംബൈ: കോവിഡ് ഭീതിക്കിടയിലും ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 484 പോയന്റ് നേട്ടത്തിൽ 31,863ലും നിഫ്റ്റി 127 പോയന്റ് ഉയർന്ന് 9314ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ഐടി സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. സൂചിക 4.85ശതമാനം ഉയർന്നു. ബിഎസ്ഇ ടെക്, ബാങ്കെക്സ്, ഫിനാൻസ് സൂചികകൾ യഥാക്രമം 3.93 ശതമാനവും 3.39ശതമാനവും 2.31ശതമാനവും നേട്ടമുണ്ടാക്കി. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ഗ്രാസിം, എൽആൻഡ്ടി, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിപണിയിൽ ആത്മവിശ്വാസം നിലനിർത്തുന്നതിന് സർക്കാർ വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സൂചികകൾ നേട്ടമുണ്ടാക്കിയത്.
from money rss https://bit.ly/2S2GPr9
via
IFTTT