മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 625 പോയന്റ് നേട്ടത്തിൽ 31960ലും നിഫ്റ്റി 186 പോയന്റ് ഉയർന്ന് 9341ലുമാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ, മാരുതി സുസുകി, സൺ ഫാർമ, ഇൻഡസിന്റ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയൻസ്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ഹെൽത്ത്കെയർ, ലോഹം തുടങ്ങിയ വിഭാഗങ്ങലിലെ സൂചികകളെല്ലാം നേട്ടത്തിലാണ്. ഏഷ്യൻ സൂചികകൾ ഉൾപ്പടെയുള്ള ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര സൂചികകളും നേട്ടത്തിലായത്.
from money rss https://bit.ly/356PJcF
via
IFTTT