മുംബൈ: ജിയോ പ്ലാറ്റ്ഫോമിൽ വിദേശ നിക്ഷേപമെത്തിയതോടെ റിലയൻസിന്റെ ഓഹരിവില കുതിച്ചത് സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 743 പോയന്റ് നേട്ടത്തിൽ 31,379.55ലും നിഫ്റ്റി 206 പോയന്റ് ഉയർന്ന് 9187.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസിന്റെ ഓഹരിവില 10ശതമാനത്തിലേറെ ഉയർന്നു. സീ എന്റർടെയ്ൻമെന്റ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ഇൻഡസിന്റ് ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, വേദാന്ത, എൽആൻഡ്ടി, സിപ്ല, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു.
from money rss https://bit.ly/3eAosDA
via
IFTTT