മുംബൈ: രണ്ടാംഘട്ട പാക്കേജിനും ഓഹരി വിപണിയെ സ്വാധീനിക്കാനായില്ല. സെൻസെക്സ് 115 പോയന്റ് താഴ്ന്ന് 31,006ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തിൽ 9110 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 477 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 192 ഓഹരികൾ നഷ്ടത്തിലുമാണ്. 40 ഓഹരികൾക്ക മാറ്റമില്ല. എംആന്റ്എം, ഭാരതി ഇൻഫ്രടെൽ, ഐഷർ മോട്ടോഴ്സ്, യുപിഎൽ, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ബ്രിട്ടാനിയ, ഭാരതി എയർടെൽ, ഐഒസി, എച്ച്ഡിഎഫ്സി, നെസ് ലെ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ ബാങ്ക്, ഓട്ടോ, എഫ്എംസിജി, ലോഹം തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്.
from money rss https://bit.ly/2Z6oL3W
via
IFTTT