മുംബൈ: തുടർച്ചയായ ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 521 പോയന്റ് ഉയർന്ന് 31964ലിലും നിഫ്റ്റി 152 പോയന്റ് നേട്ടത്തിൽ 9351ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 583 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 109 ഓഹരികൾ നഷ്ടത്തിലുമാണ്. 22 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. വിസ്റ്റ ഇക്വിറ്റി പാർട്ടണേഴ്സ് ജിയോയിൽ നിക്ഷേപം നടത്തിയത് റിലയൻസ് നേട്ടമാക്കി. ഇൻഡസിന്റ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്.
from money rss https://bit.ly/3dqEgr7
via
IFTTT