ഒരുമാസത്തിനിടെ ഓഹരിവില ഇരട്ടിയിലേറെ വർധിച്ചതിനെതുടർന്ന് രാജ്യത്തെ ഏറ്റവുംമൂല്യമുള്ള 100 കമ്പനികളുടെ പട്ടികയിൽ വൊഡാഫോൺ ഐഡിയ സ്ഥാനംപിടിച്ചു. കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയർന്നതിനെതുടർന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയിൽ 96-ാംസ്ഥാനത്താണ് വോഡാഫോൺ ഐഡിയയുടെ സ്ഥാനം.22 ശതമാനംനേട്ടത്തോടെ 10.50 രൂപ നിലവാരത്തിലെത്തി വെള്ളിയാഴ്ച കമ്പനിയുടെ ഓഹരിവില. ഒരുമാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തിൽ 14,625 കോടി രൂപയുടെ വർധനവാണുണ്ടായത്. 2019 നവംബർ 11ലെ കണക്കുപ്രകാരം 243-ാമത്തെ റാങ്കായിരുന്നു കമ്പനിയ്ക്കുണ്ടായിരുന്നത്. വിപണിമൂല്യമാകട്ടെ 8,477 കോടിയും. യുണൈറ്റഡ് ബ്രൂവറീസ്, വേൾപൂൾ ഇന്ത്യ, ഹണിവെൽ ഓട്ടോമേഷൻ, പവർഗ്രിഡ് കോർപ്, പിഫൈസർ, അദാനി ട്രാൻസ്മിഷൻ, എസിസി, പിഐ ഇൻഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ, ജൂബിലന്റ് ഫയർവർക്സ് തുടങ്ങിയ കമ്പനികളെയാണ് ഒരുമാസത്തിനിടെ ഐഡിയ മറികടന്നത്. Vodafone Idea re-enters top-100 most-valued firms list
from money rss https://bit.ly/3dCa7ph
via
IFTTT