മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. രണ്ടുശതമാനം ഉയർന്ന് നിഫ്റ്റി 10,000 കടന്നു. ധനകാര്യ വിഭാഗം ഓഹരികളാണ് സൂചികകളുടെ നേട്ടത്തിനുപിന്നിൽ. സെൻസെക്സ് 700.13 പോയന്റ് നേട്ടത്തിൽ 34,208.05ലും നിഫ്റ്റി 210.55 പോയന്റ് ഉയർന്ന് 10091.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1867 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, വേദാന്ത തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 3.7 ശതമാനത്തോളം ഉയർന്നു. ലോഹ വിഭാഗം സൂചിക മൂന്നും ഊർജവിഭാഗം സൂചിക രണ്ടും ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം നേട്ടമുണ്ടാക്കി.
from money rss https://bit.ly/3hISzum
via
IFTTT