മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,100ന് മുകളിലെത്തി. സെൻസെക്സ് 290.36 പോയന്റ് ഉയർന്ന് 34247.05ലും നിഫ്റ്റി 69.50 പോയന്റ് നേട്ടത്തിൽ 10116.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1503 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1005 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, ശ്രീ സിമെന്റ്സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, ഗെയിൽ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക 3.5ശതമാനം ഉയർന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. Nifty ends above 10,100, Sensex up 290 pts
from money rss https://bit.ly/3f98Hmz
via
IFTTT