തുടർച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതുപ്രകാരം ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 80.13 രൂപയായി. ഡീസലിനാകട്ടെ 80.19 രൂപയും. കോഴിക്കോട് 80.59 രൂപയാണ് പെട്രോൾ വില. ഡീസലിന് 76.22 രൂപയും. മുബൈയിലാകട്ടെ ഒരുലിറ്റർ പെട്രോൾ ലഭിക്കുന്നതിന് 86.91 രൂപ കൊടുക്കണം. ഡീലസിന് അവിടെ 78.51 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്കരിക്കാൻ തുടങ്ങിയപ്പോഴാണ് വില കുത്തനെ വർധിച്ചത്. അതിനുമുമ്പെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ 13 രൂപവരെ ഉയർത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. ആഗോള വിപണിയിൽ ബ്രന്റ് ക്രൂഡ് ബാരലിന് 41.52 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Petrol, diesel price hiked again
from money rss https://bit.ly/383bMlP
via
IFTTT