മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വപിണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 309 പോയന്റ് നഷ്ടത്തിൽ 33470ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 9885ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 640 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 470 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സീ എന്റർടെയൻമെന്റ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, സിപ്ല, ബ്രിട്ടാനിയ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, പിഫൈസർ, ജെ.കെ ടയർ ഉൾപ്പടെ 56 കമ്പനികളാണ് പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.
from money rss https://bit.ly/3huRki0
via
IFTTT