സ്വർണവില പവന് 320 രൂപ കുറഞ്ഞ് 34,160 രൂപയായി. 4270 രൂപയാണ് ഗ്രാമിന്റെവില. 34,480 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ വില. ആറുദിവസംകൊണ്ട് പവന് 880 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്. ആഗോള സമ്പദ്ഘടന തിരിച്ചുരവിന്റെ സൂചനകൾ പ്രകടിപ്പിച്ചതോടെ വെള്ളിയാഴ്ച സ്വർണവിലയിൽ രണ്ടുശതമാനം ഇടിവുണ്ടായിരുന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,675.70 രൂപയായാണ് താഴ്ന്നത്.
from money rss https://bit.ly/2AKfhBf
via
IFTTT