മുംബൈ: ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 552.09 പോയന്റ് നഷ്ടത്തിൽ 33228.80ലും നിഫ്റ്റി 159.20 പോയന്റ് താഴ്ന്ന് 9813.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1308 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1223 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, വിപ്രോ, എച്ച്സിഎൽ ടെക്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനത്തോളം താഴ്ന്നു. Sensex slips 552 pts on weak global cues
from money rss https://bit.ly/3d55dQw
via
IFTTT