ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നതിന് ജൂൺ എട്ടുമുതൽ വീണ്ടും അവസരം. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,677 രൂപനിശ്ചയിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കുകളുടെ ശാഖകൾ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ എന്നിവവഴി ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. ഓൺലൈനിൽ വാങ്ങുമ്പോൾ നിശ്ചയിച്ച വിലയിൽനിന്ന് 50 രൂപ കിഴിവ് ലഭിക്കും. സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ ഒരു ഗ്രാമിന് തുല്യമായ തുകയാണ് മിനിമം നിക്ഷേപിക്കാൻ കഴിയുക. വ്യക്തികൾക്ക് ഒരുസാമ്പത്തിക വർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക നാലു കിലോഗ്രാംവരെയാണ്. ട്രസ്റ്റുകൾക്കുള്ള നിക്ഷേപ പരിധി 20 കിലോഗ്രാംമാണ്. ഓഹരി വിപണിവഴിയും നിക്ഷേപിക്കാൻ അവസരമുണ്ട്. ഡീമാറ്റ് അക്കൗണ്ടുകൾവഴി എപ്പോൾവേണമെങ്കിലും വാങ്ങുകുയം വിൽക്കുകയുമാകാം. രണ്ടര ശതമാനം പലിശയ്ക്കുമാത്രമാണ് ആദായ നികുതി ബാധകം. കാലാവധിയെത്തുമ്പോൾ ബോണ്ട് പണമാക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് വ്യക്തികൾക്ക് നികുതി ബാധ്യതയില്ല. ഗോൾഡ് ബോണ്ടിന്റെ പലിശ ആറുമാസംകൂടുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ വരവുവെയ്ക്കുകയാണ് ചെയ്യുക. തിയതികൾ അറിയാം
from money rss https://bit.ly/3dDk8T7
via
IFTTT