മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. നിഫ്റ്റി 10,900ന് മുകളിലാണ് ക്ലോസ് ചെയ്തത്. അടിസ്ഥാന സൗകര്യവികസനം, ബാങ്ക് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 584.46 പോയന്റ് നേട്ടത്തിൽ 37020.14ലിലും നിഫ്റ്റി 161.70 പോയന്റ് ഉയർന്ന് 10,901.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1622 കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 978 ഓഹരികൾ നഷ്ടത്തിലായി. 153 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഒഎൻജിസി, ഗെയിൽ, ഭാരതി ഇൻഫ്രടെൽ, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ബ്രിട്ടാനിയ, നെസ് ലെ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ ഉയർന്നു.
from money rss https://bit.ly/3eBds7N
via
IFTTT