ന്യൂഡൽഹി: ഓഹരി വില കുത്തനെ ഉയർന്നതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി കടന്നു. തിങ്കളാഴ്ച ഓഹരിവില 3.64ശതമാനംകുതിച്ച് 1,947.70രൂപയിലെത്തിയതോടെയാണ് ഈനേട്ടം സ്വന്തമാക്കാനായത്. ഇന്നത്തെ വിലവർധനയിലൂടെമാത്രം ബിഎസ്ഇയിലെ വിപണിമൂല്യം 38,163.22 കോടി ഉയർന്ന് 12,29,020.35 കോടിയിലെത്തി. കഴിഞ്ഞദിവസം ക്വാൽകോമിൽനിന്ന് 730 കോടി രൂപയുടെ നിക്ഷേപമെത്തിയതാണ് ഓഹരിവില തിങ്കളാഴ്ച ഉയരാനിടയാക്കിയത്. ഇതോടെ ഏപ്രിലിനുശേഷം കമ്പനിയിലെത്തിയ വിദേശ നിക്ഷേപം 1.18 ലക്ഷം കോടിയായി ഉയർന്നിരുന്നു. ഇതാദ്യമായണ് ഒരു ഇന്ത്യൻ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷംകോടി പിന്നിടുന്നത്. കഴിഞ്ഞമാസമാണ് റിലയൻസ് ഈ നേട്ടം സ്വന്തമാക്കിയത്. വിദേശ നിക്ഷേപവും അവകാശ ഓഹരിയും റിലയൻസിനെ ജൂൺ പകുതിയോടെ കടരഹിത കമ്പനിയാക്കിയിരുന്നു. 13ഓളം കമ്പനികളുമായി ധാരണയിലെത്തിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് ജിയോ പ്ലാറ്റ്ഫോമിലെ 25.24ശതമാനം ഓഹരികളാണ് കൈമാറുക.
from money rss https://bit.ly/3iY9CJm
via
IFTTT