മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, വാഹനം, എഫ്എംസിജി ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. സെൻസെക്സ് 177.72 പോയന്റ് നേട്ടത്തിൽ 36,021.42ലും നിഫ്റ്റി 55.70 പോയന്റ് ഉയർന്ന് 10,607.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1333 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1353 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ഐഒസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളൊഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി.
from money rss https://bit.ly/3eWAOpt
via
IFTTT