മുംബൈ: ധനകാര്യ ഓഹരികൾ നേരിട്ട വില്പന സമ്മർദം ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 194.17 പോയന്റ് നഷ്ടത്തിൽ 37,934.73ലും നിഫ്റ്റി 62.40 പോയന്റ് താഴ്ന്ന് 11131.80ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1790 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 857 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, ബിപിസിഎൽ തുടങ്ങിയ ഒാഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, സീ എൻർടെയ്മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ഫാർമ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം താഴ്ന്നു.
from money rss https://bit.ly/30PvoGV
via
IFTTT