സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. 600 രൂപകൂടി വർധിച്ചാൽ ഒരുപവൻ സ്വർണത്തിന്റെ വില 40,000ത്തിലെത്തും. ചൊവാഴ്ചമാത്രം പവന് 600 രൂപയാണ് കൂടിയത്. ജൂലായിൽ ഇതുവരെ 3,600 രൂപയുടെ വർധനയാണ് കേരളത്തിൽ പവൻ വിലയിൽ ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ മാത്രം 2,640 രൂപയുടെ വർധനയുണ്ടായി. ഒരു വർഷംകൊണ്ട് 13,540 രൂപ വർധിച്ചു. 2019 ജൂലായ് 28-ന് പവൻ വില 25,760 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,957.84 ഡോളറാണ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ 1,981 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് വില്പന സമ്മർദത്തിൽ കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ മറ്റ് വിപണികളിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. യു.എസ്.-ചൈന പോര് മുറുകുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
from money rss https://bit.ly/3hMsda0
via
IFTTT