മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണി മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. വാഹനം, ഐടി വിഭാഗം ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 429.25 പോയന്റ് നേട്ടത്തിൽ 35,843.70ലും നിഫ്റ്റി 121.70 പോയന്റ് ഉയർന്ന് 10,551.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1683 ഓഹരികൾ നേട്ടത്തിലും 1039 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 125 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. എംആൻഡ്എം, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, സീ എന്റർടെയ്ൻമെന്റ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി.
from money rss https://bit.ly/2VHX5Qm
via
IFTTT