ന്യൂഡൽഹി: രണ്ടാഴ്ചയായി പെട്രോളിന് കൂട്ടിയില്ലെങ്കിലും ഡീസലിന് വിലവർധന തുടരുന്നു. ഡൽഹിയിൽ ഞായറാഴ്ച ലിറ്ററിന് 16 പൈസകൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ച 11 പൈസയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഡീസൽ വില ലിറ്ററിന് ഡൽഹിയിൽ 81.05 രൂപയായി. പെട്രോളിനാകട്ടെ 80.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 80.89 രൂപയും ഡീസലിന് 76.97 രൂപയുമാണ്. മുംബൈ: പെട്രോൾ-87.19, ഡീസൽ-79.27 ചെന്നൈ: പെട്രോൾ-83.63, ഡീസൽ-78.11 ബെംഗളുരു: പെട്രോൾ-83.04, ഡീസൽ-77.02 ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂൺ ഒമ്പതിനാണ് ദിനംപ്രതിയുള്ള വിലവർധന വീണ്ടും നടപ്പാക്കാൻതുടങ്ങിയത്. അന്നുമുതൽ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 11.55 രൂപയുമാണ് വർധിപ്പിച്ചത്. ജൂൺ 29നുശേഷം പെട്രോൾ വിലയിൽ വർധനയുണ്ടായിട്ടില്ല. അതിനുമുമ്പ് 21 ദിവസം പെട്രോളിന് വിലകൂട്ടിയപ്പോൾ ഡീസലിന് 24 ദിവസമാണ് വർധന നടപ്പാക്കിയത്.
from money rss https://bit.ly/3ehIJMY
via
IFTTT