വിദേശ നിക്ഷേപകർക്ക് ഓഹരി വിറ്റതിലൂടെയും അവകാശ ഓഹരിയിലൂടെയും സമാഹരിച്ച കോടികൾ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി നിക്ഷേപിച്ചതെവിടെ? മ്യൂച്വൽ ഫണ്ടിന്റെ വിവിധ ഡെറ്റ് പദ്ധതികളിലാണ് നിക്ഷേപമേറെയും. അൾട്ര ഷോർട്ട്ടേം, മണിമാർക്കറ്റ്, ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകളിലായാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. നിക്ഷേപം സംബന്ധിച്ച കരാറുകളായെങ്കിലും പണംലഭിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇതിനകം രാജ്യത്തെ മ്യൂച്വൽ ഫണ്ടുഹൗസുകളിലായി 35,000 കോടി രൂപയുടെ നിക്ഷേപം റിലയൻസിൽനിന്നെത്തിയതാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് മുതൽ ഗൂഗിൾവരെയുള്ള നിക്ഷേപകരിൽനിന്നായി 2000 കോടി ഡോളറാണ് മാസങ്ങൾക്കുള്ളിൽ അംബാനി ജിയോ പ്ലാറ്റ്ഫോമിലൂടെ സമാഹരിച്ചത്.
from money rss https://bit.ly/3jdWqjD
via
IFTTT