തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 592.97 പോയന്റ് നേട്ടത്തിൽ 37,981.63ലും നിഫ്റ്റി 177.20 പോയന്റ് ഉയർന്ന് 11,227.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. പൊതുമേഖല ബാങ്കുകൾക്ക് മൂലധനമായി 20,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതുംവൈകാതെ മൂന്നാംഘട്ട ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടും വിപണികളെ തുണച്ചു. ബിഎസ്ഇയിലെ 1888 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 763 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, ലോഹം, വാഹനം സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടത്തിലുമായിരുന്നു. Nifty ends above 11,200, Sensex jumps 593 pts
from money rss https://bit.ly/3kQX5aI
via
IFTTT