മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 75 പോയന്റ് നേട്ടത്തിൽ 38,920ലും നിഫ്റ്റി 25 പോയന്റ് ഉയർന്ന് 11,527ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 949 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 809 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്കുകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. അതേസമയം, ഫാർമ സൂചികകൾ ഒരുശതമാനം ഉയർന്നു. എച്ച്സിഎൽ ടെക്, ടെക് ഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, യുപിഎൽ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബജാജ് ഓട്ടോ, ഭാരതി ഇൻഫ്രാടെൽ, പവർഗ്രിഡ് കോർപ്, ഗെയിൽ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from money rss https://bit.ly/3iNPWHy
via
IFTTT