ന്യൂഡൽഹി: സർക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയിൽ നൽകിയ നകുതി തർക്കകേസിൽ വോഡാഫോണിന് അനുകൂലവധി. 20,000 കോടിരൂപയുടെ നികുതി ബാധ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് കോടതി തീർപ്പാക്കിയത്. വോഡാഫോൺ കമ്പനിക്കുമേൽ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതർലാൻഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധിച്ചു. വോഡാഫോണിൽനിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമനടപടികൾക്കായുള്ള ചെലവിനത്തിൽ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യൺ ഡോളർ) ഇന്ത്യ നൽകണമെന്നും വിധിച്ചിട്ടുണ്ട്. 2007ൽ ഹച്ചിസണിൽനിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോൺ ഏറ്റെടുത്തതാണ് നികുതി തർക്കത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാൻ ബാധ്യതയുണ്ടെന്ന് അന്ന് സർക്കാർ കമ്പനിയെ അറിയിച്ചിരുന്നു. 11 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കലാണ് വോഡാഫോൺ അന്ന് നടത്തിയത്. രണ്ടാം യുപിഎ സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന് വോഡാഫോണിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം ഉറവിടത്തിൽ(ടിഡിഎസ്)നിന്ന് നികുതി ഈടാക്കി അടയ്ക്കാൻ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സർക്കാർ കമ്പനിയെ അറിയിച്ചത്. പിഴയും പലിശയുമുൾപ്പടെയാണ് ഈതുക 20,000 കോടിയായി ഉയർന്നത്. Rs 20,000 cr retro tax case: Vodafone wins arbitration against India
from money rss https://bit.ly/3cwj0kw
via
IFTTT