മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് അവതരിപ്പിച്ചു. മൂന്നു മുതൽ ആറുമാസംവരെയുള്ള ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഡെറ്റ് പദ്ധതി എന്നനിലയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫണ്ട് ഓഫർ ഒക്ടോബർ ആറിന് അവസാനിക്കും. ഉയർന്ന റേറ്റിങ് ഉള്ള (എഎഎ/ എ പ്ലസ് റേറ്റിങ്) പദ്ധതികളിലാവും ഇതിന്റെ മുഖ്യ നിക്ഷേപം. ഹ്രസ്വ കാലത്തേക്കുള്ള പരമ്പരാഗത നിക്ഷേപങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വരുമാനത്തിനുള്ള സാധ്യത മികച്ച ലിക്വിഡിറ്റി മുന്നു മുതൽ ആറു മാസം വരെ ദൈർഘ്യമുള്ള കടപത്ര, മണി മാർക്കറ്റ് നിക്ഷേപങ്ങളിലൂടെ മികച്ച വരുമാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന റേറ്റിങുള്ളവയ്ക്ക് (എഎഎ, എ1 പ്ലസ്) മണിമാർക്കറ്റ് ഉപകരണങ്ങളിലാകും ഫണ്ട് നിക്ഷേപം നടത്തുക. നിഫ്റ്റി അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഡെറ്റ് ഇൻഡക്സ് ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. പദ്ധതി 2020 ഒക്ടോബർ എട്ടു മുതൽ തിരിച്ചു വാങ്ങലിനും പുനർ വിൽപനയ്ക്കും ലഭ്യമാകും. Mirae asset ultra short term fund NFO
from money rss https://bit.ly/343l7IO
via
IFTTT