മുംബൈ: ആഗോള വിപണികളിൽ അനുകൂലഘടകങ്ങളൊന്നുമില്ലാതിരുന്നിട്ടും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 112.77 പോയന്റ് നേട്ടത്തിൽ 40,544.37ലും നിഫ്റ്റി 23.80 പോയന്റ് ഉയർന്ന് 11,896.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1299 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഒഎൻജിസി, ഗെയിൽ, ഐഒസി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി സൂചിക ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഫാർമ, വാഹനം എന്നീ ഓഹരികളുടെയും വില ഉയർന്നു. ഊർജം, എഫ്എംസിജി, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 11,900, Sensex up 112 pts
from money rss https://bit.ly/358RMNu
via
IFTTT