മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 144 പോയന്റ് ഉയർന്ന് 40,575ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11,909ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 941 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 649 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിൽ കാര്യമായ നേട്ടമില്ലെങ്കിലും ആഭ്യന്തര സൂചികകളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, ഒഎൻജിസി, ഐഒസി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഗെയിൽ, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, ബോംബെ ഡയിങ് ഉൾപ്പടെ 26 കമ്പനികളാണ് ചൊവാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.
from money rss https://bit.ly/2HfgHXY
via
IFTTT